രാജ്യാന്തരം

വിക്ടോറിയ തടാകത്തില്‍ ബോട്ട് മുങ്ങി; 136 പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


 ടാന്‍സാനിയ: കടത്ത് ബോട്ട് വിക്ടോറിയ തടാകത്തിലേക്ക് മറിഞ്ഞ് 136 പേര്‍ കൊല്ലപ്പെട്ടു. 200 പേരോളം ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബുഗോറിയയില്‍ നിന്നും ഉക്ര ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. 
പരിധിയില്‍ കവിഞ്ഞും ആളുകള്‍ കയറിയതാണ് അപകടകാരണമെന്നും ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ ആളുകള്‍ ഒരു വശത്തേക്ക് നീങ്ങിയതോടെ പൂര്‍ണമായും മുങ്ങുകയായിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. റെഡ്‌ക്രോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 
അപകടത്തില്‍ വിദേശികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമാവധി 100 പേര്‍ക്ക് യാത്ര ചെയ്യാനുള്ള ബോട്ടിലാണ് അമിതമായി ആളുകളെ കയറ്റിയതെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ