രാജ്യാന്തരം

കാറില്‍ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞു, പിന്നാലെയെത്തിയ ബൈക്കുകാരന്‍ അത് തിരിച്ച് കാറിലേക്കും (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിംഗ്: വഴിയരികിലേക്കും പൊതുസ്ഥലങ്ങളിലുമെല്ലാം മാലിന്യം വലിച്ചെറിയുന്ന അതിബുദ്ധിമാന്‍മാരും ബുദ്ധിമതികളും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒരു സംഭവമാണ് വീഡിയോയിലെ ഉള്ളടക്കം.

ട്രാഫിക്ക് സിഗ്നലിനടുത്തായി നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് ഗ്ലാസ് ഡോര്‍ തുറന്ന് കവറിലാക്കിയ മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നതാണ് തുടക്കത്തില്‍ കാണാന്‍ കഴിയുക. നിമിഷങ്ങള്‍ക്കുള്ളില്‍ പിന്നാലെയെത്തിയ ബൈക്കുകാരന്‍ കാറിനരികിലായി ബൈക്ക് നിര്‍ത്തുന്നു. ശേഷം ഇയാള്‍റോഡില്‍ കിടന്ന മാലിന്യക്കവര്‍ എടുത്ത് തിരിച്ച് കാറിനുള്ളിലേക്കും വലിച്ചെറിയുന്നു. കാറിനുള്ളില്‍ നിന്ന് യുവതി പുറത്തിറങ്ങയപ്പോഴേക്കും ബൈക്കുകാരന്‍ അവിടേനിന്ന് പൊയ്ക്കഴിഞ്ഞിരുന്നു. 

വീഡിയോയില്‍ വിവരിക്കുന്നതനുസരിച്ച് ഇത് ഈ മാസം 17-ാം തിയതി നടന്ന സംഭവമാണ്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ കൈയ്യടികളുമായി നിരവധിപേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം