രാജ്യാന്തരം

മൂന്ന് സൈനികരെ ഇന്ത്യ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ നിന്ന് ഗ്രാമീണരെ ഒഴിപ്പിക്കുന്നു,  തിരിച്ചടിക്കുമെന്ന്‌ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്റെ ആരോപണം. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. 

റാവല്‍കോട്ട് പ്രവിശ്യയിലെ റാഖ്ചാക്രിയില്‍ ഇന്ത്യ വെടിവെപ്പ് നടത്തിയെന്നാണ് പാകിസ്ഥാന്റെ ആരോപണം. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധിനിവേശ കശ്മീരിലെ ഭരണകൂടം തീരുമാനിച്ചതായി പാക് പത്രമായ ഡോണ്‍ നേരത്തേ  റിപ്പോര്‍ട്ട് ചെയ്തിരുന്നു.  സൈന്യത്തിന് സ്വാധീനമുള്ള പ്രദേശമാണിവിടം.

പുല്‍വാമയില്‍ ജയ്ഷ് ഇ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല തുടരുന്നത്. തുടര്‍ന്ന് ബലാകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യയും ആക്രമണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ