രാജ്യാന്തരം

നേപ്പാളില്‍ വിമാനം തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: നേപ്പാളിലെ ടെന്‍സിങ് ഹിലാരി ലുക്ല വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പറന്നുയരാന്‍ തുടങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 ലോകത്തിലേക്കും അപകടം പിടിച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് എവറസ്റ്റിന് സമീപമുള്ള ലുക്ല. പലപ്പോഴും പര്‍വതാരോഹണത്തിനെത്തുന്നവര്‍ ഇവിടെ നിന്നാണ് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍