രാജ്യാന്തരം

പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു; വെടിയുതിര്‍ത്തത് അറസ്റ്റ് ഒഴിവാക്കുവാന്‍

സമകാലിക മലയാളം ഡെസ്ക്

ലിമ: സ്വയം വെടിയുതിര്‍ത്ത പെറു മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍സിയ(69) മരിച്ചു. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുവാന്‍ എത്തിയപ്പോള്‍ അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 1985 മുതല്‍ 1990 വരേയും, 2006 മുതല്‍ 2011 വരേയുമായിരുന്നു ഗാര്‍സിയ പെറുവിന്റെ പ്രസിഡന്റായിരുന്നത്. 

അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ഗാര്‍സിയ നിരന്തരം പറഞ്ഞിരുന്നത്. അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഗാര്‍സിയയുടെ വസതിയില്‍ എത്തിയപ്പോള്‍ ഫോണ്‍ വിളിക്കുവാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം മുറിയിലേക്ക് പോവുകയായിരുന്നു എന്നും, മുറിയടച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നുമാണ് പെറു ആഭ്യന്തര മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്. 

ശബ്ദം കേട്ട് പൊലീസ് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ കസേരയിലിരുന്ന് സ്വയം വെടിയുതിര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. തലയില്‍ വെടിയുതിര്‍ത്ത ഗാര്‍സിയയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിച്ചതായി പെറു പ്രസിഡന്റ് സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ