രാജ്യാന്തരം

പതിമൂന്ന് മക്കളെ വീട്ടുതടങ്കലിലാക്കി, ഭക്ഷണവും മരുന്നും നല്‍കാതെ പീഡിപ്പിച്ചത് വര്‍ഷങ്ങള്‍; ദമ്പതികള്‍ക്ക് 25 വര്‍ഷം തടവ് 

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: പതിമൂന്ന് മക്കളെ വീടിനുള്ളില്‍ തടവിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ അമേരിക്കന്‍ ദമ്പതികള്‍ക്ക് 25വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ വീട്ടില്‍ വര്‍ഷങ്ങളോളം മക്കളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഇരുവരും അറസ്റ്റിലായത്. കുട്ടികളിലൊരാള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടിറങ്ങി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ദമ്പതികള്‍ കുടുങ്ങിയത്. 

രണ്ട് വയസ്സിനും 29വയസ്സിനും ഇടയില്‍ പ്രായമുള്ള 13 കുട്ടികളാണ് ഇവര്‍ക്കുള്ളത്. 13പേരെയു പുറം ലോകവുമായി ബന്ധമില്ലാതെ വീടിനുള്ളില്‍ തടവിലാക്കി വളര്‍ത്തുകയായിരുന്നു മാതാപിതാക്കള്‍. വീടിനുള്ളില്‍ പൂട്ടിയിട്ടിരുന്ന കുട്ടികള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കിയിരുന്നില്ലെന്നും കുളിക്കാന്‍ പോലും അനുവദിക്കാതെയാണ് ഇവരെ തടവിലാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. 

മാസങ്ങളോളം കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടതിന് പിന്നാലെ മറ്റുള്ളവരെ ചങ്ങലകൊണ്ട് കട്ടിലിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. നേരിട്ട പീഡനങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും ഇപ്പോഴും സഹോദരങ്ങളെ ചങ്ങലക്കിടുന്നത് സ്വപ്‌നം കണ്ട് പേടിക്കാറുണ്ടെന്നും കുട്ടികളിലൊരാള്‍ കോടതിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി