രാജ്യാന്തരം

കൊളംബോ സ്‌ഫോടന പരമ്പര ; പത്ത് ദിവസം മുമ്പേ മുന്നറിയിപ്പ് നല്‍കി ഇന്റലിജന്റ്‌സ് വിഭാഗം, സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യന്‍ എംബസിക്കും പള്ളികള്‍ക്കും നേരെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ശ്രീലങ്കന്‍ പൊലീസ് പത്ത് ദിവസം മുമ്പേ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിദേശ ഇന്റലിജന്റ്‌സ് ഏജന്‍സിയാണ് മുസ്ലിം ഭീകരസംഘടന ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യ റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ പ്രധാന പള്ളികള്‍ക്കും കൊളംബോയിലെ ഇന്ത്യന്‍  എംബസിക്കുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാവുകയായിരുന്നു.

ഈസ്റ്റര്‍ ദിനമായതിനാല്‍ രാവിലെ തന്നെ പലരും പള്ളികളിലേക്ക്എത്തിയിരുന്നു. എട്ട് സ്‌ഫോടനങ്ങളിലായി 185 ലേറെ പേര്‍ കൊല്ലപ്പെട്ടതായും 400 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ എംബസിയുടെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.  'നാഷണല്‍ തൗഹീത് ജമാ അത്ത്' എന്ന തീവ്ര മുസ്ലിം സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പക്ഷേ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരേക്കും ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു