രാജ്യാന്തരം

അച്ഛൻ ഹിന്ദു, അമ്മ മുസ്ലിം; കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകി ചരിത്ര നീക്കവുമായി യുഎഇ 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഹിന്ദു- മുസ്‌ലിം ദമ്പതികൾക്ക് ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകി സഹിഷ്ണുതാ വർഷത്തിൽ ചരിത്ര നീക്കവുമായി യുഎഇ. ഇക്കാര്യത്തിൽ യുഎഇ നിയമഭേദഗതി നടത്തി. വിവാഹ നിയമപ്രകാരം പ്രവാസികളായ താമസക്കാരിൽ മുസ്‌‍ലിം വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് ഇതര മതക്കാരെ വിവാഹം കഴിക്കാം. എന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് മറ്റ് മതത്തിൽ നിന്ന് വിവാഹം കഴിക്കാനാകില്ല. 

2016 ൽ കേരളത്തിൽ വെച്ചായിരുന്നു കിരൺ ബാബുവും സനം സാബൂ സിദ്ദിഖും വിവാഹിതരായത്. 2017ൽ ദമ്പതികൾ യുഎഇയിലെത്തി. 2018ല്‍ കുഞ്ഞുണ്ടായതോടെ ദമ്പതികൾ പ്രതിസന്ധിയിലായി. പിതാവ് ഹിന്ദുവായതിനാൽ ജനന സര്‍ട്ടിഫിക്കറ്റ് നൽകാനാകില്ലെന്നായിരുന്നു അധികൃതര്‍ ആദ്യം സ്വീകരിച്ച നിലപാട്. പിന്നാലെ എൻഒസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. നാല് മാസത്തെ വിചാരണക്കൊടുവിൽ കേസ് തള്ളി. 

തുടർന്ന് പൊതുമാപ്പ് വേളയിൽ ഒരിക്കൽക്കൂടി ശ്രമിക്കാൻ ദമ്പതികൾ തീരുമാനിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീണ്ടും അപേക്ഷിച്ചു. വിഷുവിന്റെ തലേന്ന് യുഎഇ അധികൃതരുടെ കൈനീട്ടമായി ജനന സർട്ടിഫിക്കറ്റ് ലഭിച്ചെന്ന് കിരൺ പറയുന്നു. ഭാര്യയും കുഞ്ഞും നിലവിൽ കേരളത്തിലാണുള്ളത്. അനമ്ത അസ്‌ലിൻ കിരൺ എന്നാണ് കുഞ്ഞിന്റെ പേര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു