രാജ്യാന്തരം

വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: വിഖ്യാത അമേരിക്കൻ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു അവർക്ക്. മോറി‍സണിന്‍റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. മരണ കാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‍കാരം, 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്‍സര്‍ പുരസ്‍കാരങ്ങൾ ടോണി മോറിസണ് ലഭിച്ചിട്ടുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ ജീവതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്‍റെ നോവലുകള്‍ ജീവിതത്തിന്റെ നേർക്കാഴ്‍ച്ചകളായിരുന്നു. ബിലവ്ഡ്‍, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി, ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ.

1931 ഫെബ്രുവരി 18ന് അമേരിക്കയിലെ ഓഹിയോയിലുള്ള ലോറെയ്നിലാണ് ടോണി മോറിസൺ ജനിച്ചത്. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‍കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്‍റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി