രാജ്യാന്തരം

ചുഴലിക്കാറ്റിനെ ന്യൂക്ലിയര്‍ ബോംബിട്ട് തകര്‍ക്കണം ; നിര്‍ദേശവുമായി ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : ചുഴലിക്കാറ്റിനെ ആണവബോംബ് പ്രയോഗിച്ച്  നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ട്രംപ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അമേരിക്കന്‍ വാര്‍ത്താ സൈറ്റായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

യോഗത്തില്‍ പങ്കെടുത്ത വ്യക്തിയെ ഉദ്ധരിച്ചാണ് ട്രംപിന്റെ നിര്‍ദേശം ആക്‌സിയോസ് പുറത്തുവിട്ടത്. വൈറ്റ് ഹൗസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കിടെയാണ് ട്രംപ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. 

'ചുഴലിക്കാറ്റ് ആഫ്രിക്കന്‍ തീരത്തിന് സമീപത്താണ് രൂപം കൊള്ളുക. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ അത് സഞ്ചരിക്കുന്നു. അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് ബോംബിട്ട് അതിന്റെ സംവിധാനത്തെ അലങ്കോലപ്പെടുത്താം. എന്തുകൊണ്ട് നമുക്ക് അണ്വായുധം പ്രയോഗിച്ചുകൂട. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂട' ട്രംപ് ചോദിച്ചു.  

ട്രംപിന്റെ നിര്‍ദ്ദേശവും പരിഗണിക്കുന്നുണ്ടെന്നായിരുന്നു യോഗത്തില്‍ സംബന്ധിച്ച ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്ന് ആക്‌സിയോസ് പറയുന്നു. ചുഴലിക്കാറ്റിനെ ബോംബിട്ട് തകര്‍ക്കാനുള്ള നിര്‍ദ്ദേശം ട്രംപ് ആദ്യമായല്ല ഉയര്‍ത്തുന്നതെന്ന് ്ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ലും അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവെച്ചു. അതേസമയം പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളില്‍ മറുപടി നല്‍കാനില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്