രാജ്യാന്തരം

സ്വവര്‍ഗ്ഗ ദമ്പതികളുടെ വിഡിയോ നീക്കം ചെയ്ത് ടിക് ടോക്; വിര്‍ശനം രൂക്ഷമായതോടെ തിരിച്ചെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ടിക് ടോക്കിനെതിരേ വിമര്‍ശനവുമായി സ്വവര്‍ഗ്ഗ ദമ്പതികള്‍ രംഗത്ത്. ദമ്പതികളുടെ വിഡിയോ നീക്കം ചെയ്തതാണ് ഇരുവരേയും പ്രകോപിപ്പിച്ചത്. അമേരിക്കയില്‍ നിന്നുള്ള സ്വവര്‍ഗ ദമ്പതികളായ സുന്ദസും അഞ്ജലി ചക്രയുമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കമ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് വിഡിയോ നീക്കം ചെയ്തിരിക്കുന്നത്. ഇതിനെതിരേ ട്വിറ്ററിലൂടെയാണ് ഇവര്‍ പ്രതികരിച്ചത്. 

വിഡിയോ സഹിതമാണ് പ്രതികരിച്ചിരിക്കുന്നത്. ''മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ടിക് ടോക് ഈ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. സ്വവര്‍ഗ്ഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് ശരിയാണ്'' അഞ്ജലി ട്വീറ്റ് ചെയ്തു. വീഡിയോ നീക്കം ചെയ്തതിനെക്കുറിച്ച് ടിക് ടോക്കിന് വിശദീകരിക്കണമോ? എന്നും അഞ്ജലി ട്വീറ്റിലൂടെ ചോദിച്ചു. 

വിഡിയോ ഡിലീറ്റ് ചെയ്ത ടിക് ടോക്കിന്റെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. വിമര്‍ശനം രൂക്ഷമായതോടെ സ്വവര്‍ഗ ദമ്പതികളുടെ വിഡിയോ ടിക് ടോക് തിരിച്ചുകൊണ്ടുവന്നു. പാക്കിസ്ഥാന്‍ വംശജയായ സുന്ദസും ഇന്ത്യന്‍ വംശജയായ അഞ്ജലി ചക്രയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും വെഡ്ഡിങ് ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത