രാജ്യാന്തരം

ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും കരുത്തരായ നൂറു സ്ത്രീകള്‍; പട്ടികയില്‍ നിര്‍മല സീതാരാമനും

സമകാലിക മലയാളം ഡെസ്ക്

ഫോബ്‌സ് മാസികയുടെ 2019ലെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ആദ്യമായി ഫോബ്‌സിന്റെ പട്ടികയില്‍ ഇടംപിടിക്കുന്ന നിര്‍മല, 34ാം സ്ഥാനത്താണുള്ളത്. 

ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാണ് ലോകത്തെ ഏറ്റവും കരുത്തയായ സ്ത്രീയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂറേപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ലാഗാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാംസ്ഥാനുണ്ട്. ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന 29ാംസ്ഥാനത്ത് ഇടംപിടിച്ചു. 

നിര്‍മലയെ കൂടാതെ ഇന്ത്യയില്‍ നിന്നും എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷിനി നാദര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂന്താര്‍ ഷായുമുണ്ട്. 

ഇന്ദിര ഗാന്ധിക്ക് ശേഷം ഇന്ത്യന്‍ ധനകാര്യ വകുപ്പ് ഭരിക്കുന്ന ആദ്യത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു നിര്‍മല. നാദര്‍ മല്‍ഹോത്ര 54ാം സ്ഥാനത്തും കിരണ്‍ മജൂന്താര്‍ ഷാ 65ാം സ്ഥാനത്തുമാണുള്ളത്. 

ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ സ്ഥാപകയായ മെലിന്റ ഗേറ്റ്‌സും ഫെയ്‌സ്ബുക്കിന്റെ സിഒഒ ഷെര്‍യല്‍ സാന്റ്ബര്‍ഗും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ദെനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ മകള്‍ ഇവാന്‍ക ട്രംപും പട്ടികയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത