രാജ്യാന്തരം

പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം; ഖുറാന് എതിരെന്ന് ഇമ്രാന്‍ ഖാന്‍ 

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം. സിന്ധ് പ്രവിശ്യയിലെ ഖയിപൂര്‍ ജില്ലയിലെ ശ്യാം സുന്ദര്‍ സേവാ മന്ദിറിന് നേരെയാണ്  ഞാറാഴ്ചഅക്രമം നടന്നത്. വേദപുസ്തകങ്ങളും മറ്റും അഗ്നിക്കിരയാക്കി. വിഷയം ശ്രദ്ധിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സിന്ധ് സര്‍ക്കാരിനോട് എത്രയും വേഗം അക്രമികളെ കണ്ടെത്താന്‍  ഉത്തരവിട്ടു. ഇത് ഖുറാന് എതിരായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. 

ഞായറാഴ്ച ആറ് മണിയോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച അക്രമകാരികള്‍ ക്ഷേത്രത്തിന് തീവയ്ക്കുകയായിരുന്നു. ഭഗവത് ഗീത, ഗുരുഗ്രന്ഥ് സാഹിബ് ഉള്‍പ്പെടെയുള്ള ഹിന്ദു മത ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. 

പതിനഞ്ച് മിനിട്ടിനുള്ളിലാണ് അക്രമികള്‍ ക്ഷേത്രം നശിപ്പിച്ചതെന്ന് പ്രദേശ വാസികള്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് സംഭവം നടന്ന കുംഭ്. നിറയെ വീടുകളുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നേരെ ഇതുവരെ അക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല. ക്ഷേത്രത്തിലെ വാതിലുകള്‍ പൂട്ടാറില്ല. ഇതാണ് അക്രമികളെ സഹായിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ ഹിന്ദു സമൂഹത്തിന് നേരെ പ്രദേശത്ത് ഒരുതരത്തിലുള്ള ഭീഷണികളും അക്രമങ്ങളും നടന്നിട്ടില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍