രാജ്യാന്തരം

കള്ളും കുടിക്കില്ല, സിഗരറ്റും വലിക്കില്ല; 97-ാം വയസ്സില്‍ ഡ്രെവിങ് ലൈസന്‍സ് പുതുക്കിയ ആ ' ചെറുപ്പക്കാരന്‍' ഇദ്ദേഹമാണ്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനെത്തിയ ' ചെറുപ്പക്കാരനെ കണ്ട് എമിറാത്തി ഉദ്യോഗസ്ഥര്‍ ഞെട്ടി. ഇന്ത്യന്‍ വേരുകളുള്ള തെഹ്മതന്‍ ഹോമി ധനുജ്‌ബോയ് മേത്തയെന്ന 97 വയസുകാരനായിരുന്നു അത്. 2023 വരെ ദുബൈയില്‍ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് മേത്ത പുതുക്കി വാങ്ങിയത്. 

ലൈസന്‍സൊക്കെ പുതുക്കിയെങ്കിലും കാറില്‍ പറന്ന് പോകാന്‍ അത്ര താത്പര്യമൊന്നും കെനിയക്കാരനായ മേത്തയ്ക്കില്ല. ചിലദിവസങ്ങളില്‍ നാല് മണിക്കൂര്‍ വരെ നടക്കുമെന്നാണാണ് ഇദ്ദേഹം പറയുന്നത്. 97 ലും ചുറുചുറുക്കോടെ നടക്കുന്നതിന്റെ മറ്റൊരു രഹസ്യം കൂടെ മേത്ത വെളിപ്പെടുത്തി. മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാത്തതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് അദ്ദേഹം പറയുന്നത്.  

1980ലാണ് മേത്ത ദുബൈയിലെത്തുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ അക്കൗണ്ടന്റായി ആയിരുന്നു തുടക്കം. അവിവാഹിതനായ മേത്ത 2002 വരെ ജോലി ചെയ്തു. സമ്പാദ്യമുപയോഗിച്ച് ദുബൈയില്‍ അപാര്‍ട്ട്‌മെന്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ആളുകളെ മടിയന്‍മാരാക്കുന്നുവെന്ന അഭിപ്രായക്കാരനായത് കൊണ്ട് കഴിയുന്നതും പൊതുഗതാഗതമാണ് മേത്ത ഉപയോഗിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി