രാജ്യാന്തരം

''അപ്രതീക്ഷിതമായി കടന്നുപിടിച്ചു, ചുംബിച്ചു''; മുന്‍ പ്രസിഡന്റിനെതിരെ ലൈംഗിക ആരോപണവുമായി സൗന്ദര്യറാണി

സമകാലിക മലയാളം ഡെസ്ക്

സാന്‍ഹോസെ: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവായ കോസ്റ്ററീക്കയുടെ മുന്‍ പ്രസിഡന്റ് ഓസ്‌കാര്‍ അരിയാസിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ സൗന്ദര്യറാണി. മുന്‍ മിസ് കോസ്റ്ററിക്ക യാസ്മിന്‍ മൊറെയ്ല്‍സാണ് പരാതി നല്‍കിയിരിക്കുന്നത്.

സാന്‍ഹോസെയിലെ അരിയാസിന്റെ വസതിയിലെത്തിയ തന്നെ അദ്ദേഹം അനുവാദമില്ലാതെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് യാസ്മിന്‍ പരാതിയില്‍ പറയുന്നത്. 2015ലാണ് സംഭവം. 'സമൂഹമാധ്യമത്തിലൂടെ അരിയാസ് ക്ഷണിച്ചതനുസരിച്ചാണ് ഞാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഞാന്‍ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു അരിയാസ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തിയില്‍ ഞാനാകെ ഞെട്ടിപ്പോയി'- യാസ്മിന്‍ പറഞ്ഞു.

ഓസ്‌കാര്‍ അരിയാസ്

78കാരനായ അരിയാസിനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം സംബന്ധിച്ച പരാതി വരുന്നത്. അരിയാസിനെതിരേ ആരോപണമുന്നയിച്ച് നേരത്തേ അഞ്ച് യുവതികള്‍ രംഗത്തെത്തിയിരുന്നു. ആണവായുധ വിരുദ്ധ പ്രവര്‍ത്തക അലെക്‌സാന്‍ഡ്ര ആര്‍സാണ് അദ്ദേഹത്തിനെതിരേ ആദ്യം പരാതി നല്‍കിയത്. 2014ല്‍ അരിയാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അലക്‌സാന്‍ഡ്രെയുടെ പരാതി.

1987ലാണ് അരിയാസിന് സമാധാന നൊബേല്‍ ലഭിക്കുന്നത്. ഇദ്ദേഹം രണ്ട് തവണ കോസ്റ്റീക്കയുടെ പ്രസിഡന്റായിരുന്നു. മധ്യ അമേരിക്കയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടലുകള്‍ക്കായിരുന്നു അരിയാസ് നോബേല്‍ പുരസ്‌കാരത്തിനര്‍ഹനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍