രാജ്യാന്തരം

പാക് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ; സൈബര്‍ അറ്റാക്കിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പാക് വിദേശകാര്യമന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ശനിയാഴ്ച മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായതായാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

വെബ്‌സൈറ്റിന് ചില അപാകതകള്‍ സംഭവിച്ചെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള പാക് പൗരന്മാര്‍ പരാതിപ്പെട്ടതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. 

ആസ്‌ത്രേലിയ, സൗദി അറേബ്യ, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നും വെബ്‌സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ലഭിച്ചു. ഐടി ടീം ഈ ആക്രമണം മറികടക്കാനുള്ള പരിശ്രമത്തിലാണ്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് സംശയിക്കുന്നതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍