രാജ്യാന്തരം

ദുബായിലേക്കുളള ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമം; നീക്കം പൊലീസ് തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ വിമാനം റാഞ്ചാന്‍ ശ്രമം. ചിറ്റഗോങ്ങില്‍ നിന്ന് ധാക്ക വഴി ദുബായിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനം തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. നീക്കം അറിഞ്ഞ് ഉടന്‍ വിമാനം അടിയന്തരമായി ചിറ്റഗോങ്ങില്‍ ഇറക്കി. ഇതിനിടെ വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.

ബംഗ്ലാദേശി വിമാനമായ ബിമാന്‍ ബിജി 147 റാഞ്ചാനായിരുന്നു ശ്രമം. മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രമം പൊലീസ് തടയുകയായിരുന്നു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരുടെ കൂട്ടത്തില്‍ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ദേഹത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചു വന്ന ആയുധധാരിയെയാണ് പൊലീസ് കീഴടക്കിയത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരുന്നു. സംഭവത്തിന് പിന്നാലെ ചിറ്റഗോങ് വിമാനത്താവളം അടച്ചു. സുരക്ഷാ സേന വിമാനത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി