രാജ്യാന്തരം

നോക്കാന്‍ ഏല്‍പ്പിച്ച രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊന്നു; കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് അമ്മയ്ക്ക് തിരികെ നല്‍കി; ആയ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ണ്ട് മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊന്ന് ജീവനുണ്ടെന്ന് പറഞ്ഞ് അമ്മയ്ക്ക് തിരികെ നല്‍കിയ ആയ ആറസ്റ്റില്‍. യുഎസ് സ്റ്റേറ്റായ വിസ്‌കോണ്‍സിനിലാണ് സംഭവമുണ്ടായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 28 കാരിയാണ് അറസ്റ്റിലായത്. ഒക്‌റ്റോബറിലാണ് കൊലപാതകം നടന്നത്. 

കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം സ്‌നോസ്യൂട്ട് ധരിപ്പിച്ച് കാര്‍ സീറ്റില്‍ ഇരുത്തി തിരിച്ച് അമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന കാര്യം അമ്മയെ അറിയിക്കാതെയാണ് ഇവര്‍ കുട്ടിയെ നല്‍കിയത്. കുട്ടി ഉണരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് കുട്ടി മരിച്ചതായി അറിയുന്നത്. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്. 

അറസ്റ്റിലായ ആയ അവരുടെ ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് 11 മാസമായ കുഞ്ഞിനെ ഉപദ്രവിച്ചെന്ന പരാതിയും ഇവര്‍ക്ക് എതിരെയുണ്ട്. മരിച്ച കുഞ്ഞിന്റെ മൃതദേഹവും കൊണ്ട് ഇവര്‍ കാമുകനൊപ്പം പുറത്ത് പോയെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചതിന് ശേഷം ഇവര്‍ കാമുകനും മകനുമൊപ്പം അടുത്തുള്ള ഹോട്ടലില്‍ നീന്താനും പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ