രാജ്യാന്തരം

 ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അജ്ഞാത പാര്‍സല്‍ ; ജാഗ്രത, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ സംശയകരമായ നിലയില്‍ അജ്ഞാത പൊതി ലഭിച്ചു. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. മെല്‍ബണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അമേരിക്ക, ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മന്‍ എന്നിവയുടെ നയതന്ത്രകാര്യാലയങ്ങളിലും സമാനമായ നിലയില്‍ പൊതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊതികള്‍ പരിശോധിച്ചുവരികയാണെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറിയിച്ചു.സംഭവത്തെ ഗൗരവമായി കണ്ട് സൂക്ഷ്മമായി കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

തായ്‌ലന്‍ഡ്, ഗ്രീസ്, ഈജിപ്ത്, ജപ്പാന്‍ എന്നി രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയും മെല്‍ബണിലാണ് പ്രവര്‍ത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി