രാജ്യാന്തരം

പൊതുജന സമ്പര്‍ക്കത്തിന് ഇനി 'വീ ചാറ്റും'; അക്കൗണ്ട് തുറന്ന് ഇന്ത്യന്‍ എംബസി

സമകാലിക മലയാളം ഡെസ്ക്

 ബെയ്ജിങ്: ചൈനയിലുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ സുഗമമായി പരിഹരിക്കുന്നതിനായി വീ ചാറ്റ് അക്കൗണ്ട് ഇന്ത്യന്‍ എംബസി ആരംഭിച്ചു. ചൈനയിലെ സാമൂഹിക മാധ്യമമാണ് വീ ചാറ്റ്. വാട്ട്‌സാപ്പിനും ഫേസ്ബുക്കിനും പകരമായി ചൈനീസ് ജനത വീചാറ്റ് ഉപയോഗിച്ച് വരുന്നു. 

 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പുറമേ സേവനം ആവശ്യമുള്ള ചൈനക്കാര്‍ക്കും എംബസിയുടെ വീ ചാറ്റിലേക്ക് സന്ദേശം അറിയിക്കാം. ആളുകള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ വീചാറ്റിലൂടെ സാധിക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു.

ചൈനയിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ഏതൊരു ആവശ്യത്തിനും എംബസി കൂടെയുണ്ടാവുമെന്നും ജനങ്ങളുടെ ക്ഷേമം വിദേശങ്ങളിലും ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മിസ്രി പറഞ്ഞു. ജനങ്ങളെ കൂടുതല്‍ നന്നായി സേവിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നെതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലേക്ക് നിയമിക്കപ്പെടുന്നതിന് മുമ്പ് മ്യാന്‍മറിലെ ഇന്ത്യന്‍ സ്ഥാനാപതിയായിരുന്നു മിസ്രി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്