രാജ്യാന്തരം

ഓട്ടത്തിനിടെ കാറിന് മുകളില്‍ കൂറ്റന്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നുവീണു; 53കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറെ: ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിനു മുകളിലേക്ക് കൂറ്റന്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 53 കാരി തലനാരിഴക്ക് രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ ടുല്ലമറൈന്‍ ഫ്രീവേയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരക്കേറിയ ഹൈവേയിലൂടെ സ്ത്രീ ഓടിച്ചിരുന്ന കാര്‍ പോകവേ റോഡിനു മുകളിലുണ്ടായിരുന്ന സൈന്‍ ബോര്‍ഡ് വീഴുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം മുഴുവനും തകര്‍ന്നു. 

ഏകദേശം നാലോ അഞ്ചോ അടി ഉയരത്തിലുള്ള സൈന്‍ ബോര്‍ഡാണ് തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട സ്ത്രീയെ ഉടന്‍ തന്നെ റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിനും കൈക്കും സാരമായ പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രെയ്ന്‍ എത്തിച്ച് തകര്‍ന്നുവീണ സൈന്‍ ബോര്‍ഡ് എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. 

അപകടം നടക്കുമ്പോള്‍ അതുവഴി വരികയായിരുന്ന ഒരാളാണ് സംഭവം ചിത്രീകരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം നയന്‍ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍