രാജ്യാന്തരം

കാട്ടിലും നാട്ടിലും രാജാക്കന്‍മാര്‍; കാറുകള്‍ക്ക് മുന്നില്‍ സിംഹക്കൂട്ടം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കേപ് ടൗണ്‍: കാട്ടില്‍ മാത്രമല്ല നാട്ടിലും രാജാവ് സിംഹം തന്നെയാണ്. അങ്ങനെ പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നും. എന്നാല്‍ ഈ വിഡിയോ കണ്ടാല്‍ ആരും പറയും സിംഹം രാജാവ് തന്നെയാണെന്ന്്. നമ്മള്‍ സഞ്ചരിക്കുന്ന കാറിന് തൊട്ടുമുന്നിലൂടെയാണ് സിംഹങ്ങളുടെ സഞ്ചാരം. ഈ വീഡിയോയാണ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സിംഹങ്ങള്‍ കൂട്ടത്തോടെ ഇറങ്ങിയത്. നാല് സിംഹങ്ങളാണ് കാറുകള്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ സിംഹങ്ങള്‍ക്ക് പുറകില്‍ പതിയെ പോകുന്നതും വീഡിയോയില്‍ കാണാം. 20 ലക്ഷത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. എതിര്‍ വശത്തിലൂടെ വരുന്ന കാറിലുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ