ഫ്ളോറിഡ: കളിക്കുന്നതിനിടെ ഫ്രീസറിൽ കുടുങ്ങിയ മൂന്നു കുട്ടികൾ മരിച്ചു. ഒന്ന്, നാല്, ആറ് എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികളെയാണു ഫ്രീസറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ളോറിഡയിലെ ലൈവ് ഓക്കിലാണു സംഭവം.
കളിക്കുന്നതിനിടെ കുട്ടികൾ പൂന്തോട്ടത്തിൽ ഉപേക്ഷിച്ചിരുന്ന ഫ്രീസറിൽ കുടുങ്ങുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അന്വേഷണം സ്റ്റേറ്റ് അറ്റോർണി ഓഫീസിനു കൈമാറിയിട്ടുണ്ട്. ഒന്നിച്ചു താമസിച്ചിരുന്ന രണ്ടു സ്ത്രീകളുടെ കുട്ടികളാണ് അപകടത്തിൽപ്പെട്ടതെന്നാണു റിപ്പോർട്ട്.
ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്ന് കരുതുന്നതായി സുവന്നീ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. ഫ്ളോറിഡ ചിൽഡ്രണ്‍ ഡിപ്പാർട്ട്മെന്റും മരണത്തിൽ അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ