രാജ്യാന്തരം

'ബിക്കിനി സെൽഫി ​ഗേൾ' ​ഗി​ഗി വൂവിന് ദാരുണാന്ത്യം ; അപകടം പർവതാരോഹണത്തിനിടെ

സമകാലിക മലയാളം ഡെസ്ക്

തായ്പേയ് : ബിക്കിനി പർവതാരോഹകയായ ​ഗ​ഗി വൂവിന് ദാരുണാന്ത്യം. ബിക്കിനി ക്ലൈമ്പർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തയായ ​ഗി​ഗി, പർവതാരോഹണത്തിനിടെ മലയിടുക്കിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. തായ്വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ തനിക്ക് ചലിക്കാന്‍ സാധിക്കുന്നില്ല എന്ന് സാറ്റലൈറ്റ് ഫോണിലൂടെ ​ഗി​ഗി വൂ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. 

ഇതേത്തുടർന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടറുകള്‍ക്ക് പ്രതികൂല കാലാവസ്ഥ മൂലം അപകടസ്ഥലം കണ്ടെത്താനായില്ല.  അപകട സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 

പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി സെല്‍ഫികള്‍ പകര്‍ത്തുന്നതായിരുന്നു ന്യൂ തായ്പേയ് സിറ്റി സ്വദേശിയായ  ഗിഗിയുടെ വിനോദം.  ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വൻതോതിൽ ആരാധകരുണ്ട്.  പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു മുപ്പത്താറുകാരിയായ ഗിഗിയുടെ രീതി. നാലു കൊല്ലത്തിനിടെ നൂറോളം പർവതങ്ങൾ കീഴടക്കിയതായി ​ഗി​ഗി എഫ്ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ