രാജ്യാന്തരം

ഭീകരാക്രമണം തടയാൻ മുൻകരുതലെടുത്തില്ല; ശ്രീലങ്കൻ പൊലീസ് മേധാവിയും മുൻ പ്രതിരോധ സെക്രട്ടറിയും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഐഎസ് ഭീകരാക്രമണങ്ങളില്‍ മുന്‍ കരുതല്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പൊലീസ് മേധാവിയേയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു. 258 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര, മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ എന്നിവരെ ലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തത്. 

സുരക്ഷാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെടുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത്.

ചികിത്സയില്‍ കഴിയവെയാണ് രണ്ട് ഉന്നതരെയും അറസ്റ്റു ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്താമെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന. സുരക്ഷാ വീഴ്ചയില്‍ പങ്കുള്ള മറ്റ് ഒൻപത് പൊലീസുകാരുടെ വിവരങ്ങള്‍ കൂടി അറ്റോര്‍ണി ജനറല്‍ ആക്ടിങ് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവരുടെ കുറ്റകരമായ അനാസ്ഥ നിരവധി പേരുടെ ജീവന്‍ പൊലിയുന്നതിന് കാരണമായെന്ന് അധികൃതര്‍ പറഞ്ഞു. 

ശ്രീലങ്കയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍റ്സ് വൃത്തങ്ങള്‍ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര നടപടികള്‍ എടുത്തില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിം​ഗെ വിമര്‍ശനമുന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം