രാജ്യാന്തരം

ദുബൈയില്‍ ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് ഇനി സൗജന്യ ആള്‍ക്കഹോള്‍ ലൈസന്‍സ്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് സൗജന്യമായി ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കാന്‍ ദുബൈ സര്‍ക്കാരിന്റെ തീരുമാനം. മുപ്പതു ദിവസത്തേക്കാണ് ലൈസന്‍സ് നല്‍കുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിംകള്‍ അല്ലാത്ത, ഇരുപത്തിയൊന്നു വയസു കഴിഞ്ഞവര്‍ക്കാണ് ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കുക. ഇതിനായി ആള്‍ക്കഹോള്‍ റീട്ടൈല്‍ ഔട്ട്‌ലെറ്റ് ആയ എംഎംഐയുെട വെബ്‌സൈറ്റില്‍ പ്രത്യേക സംവിധാനമുണ്ടാവും. പാസ്‌പോര്‍ട്ടുമായി എത്തി, പ്രത്യേക ഫോം പൂരിപ്പിചു നല്‍കിയാല്‍ റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍നിന്നു മദ്യം വാങ്ങാം. 

നിലവില്‍ ദുബൈയില്‍ റെസിഡന്റ് വീസ ഉള്ളവര്‍ക്ക് രണ്ടു വര്‍ഷക്കാലാവധിയില്‍ ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. ഇവര്‍ക്കു മാത്രമേ മദ്യം വാങ്ങാനും വീട്ടില്‍ സൂക്ഷിക്കാനും അനുമതിയുളളൂ. ബാറുകളിലെത്തി കുടിക്കുന്നവര്‍ക്കും ലൈസന്‍സ് വേണമെന്നാണ് ചട്ടമെങ്കിലും അതു കര്‍ശനമായി പരിശോധിക്കാറില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍