രാജ്യാന്തരം

തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 50 പേര്‍ കൊല്ലപ്പെട്ടു; 16 മൃതദേഹങ്ങള്‍ തലവെട്ടിമാറ്റിയ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ബ്രസീലിലെ ജയിലിലുണ്ടായ കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതാണ് കലാപത്തിന് കാരണമായത്. ബ്രസീലിലെ അള്‍ട്ടമിറ ജയിലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ജയിലിലെ തടവുകാര്‍ക്കിടയിലെ രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. അഞ്ച് മണിക്കൂറോളമാണ് കലാപം നീണ്ടത്. 
 
16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടത് ജയിലിലുണ്ടായ തീപിടുത്തെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ്. ആക്രമി സംഘങ്ങളിലെ ഒരു വിഭാഗമാണ് എതിരാളികളുടെ സെല്ലിന് തീയിട്ടത്. തുടര്‍ന്ന് ഇത് പടര്‍ന്നു പിടിക്കുകയായിരുന്നു.  രണ്ട് ജയില്‍ ജീവനക്കാരെ കലാപകാരികള്‍ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്‌റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍. 200 പേരെ താമസിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 309 പേരാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു