രാജ്യാന്തരം

ഇന്ത്യയെയും പാകിസ്ഥാനെയും ആണവരാജ്യങ്ങളായി അംഗീകരിക്കുന്നില്ലെന്ന് ചൈന

സമകാലിക മലയാളം ഡെസ്ക്

ബീജിങ് : ഇന്ത്യയെയും പാകിസ്ഥാനെയും ആണവരാജ്യങ്ങളായി അംഗീകരിക്കുന്നില്ലെന്ന് ചൈന. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് വ്യക്തമാക്കി. 

ഉത്തരകൊറിയയെയും ആണവരാജ്യമായി അംഗീകരിക്കില്ലെന്നും ചൈന വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലു കാങ്.

ചൈന എതിര്‍പ്പ് അറിയിച്ചതോടെയാണ്, 48 അംഗ ആണവ വിതരണഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം യാഥാര്‍ത്ഥ്യമാകാതിരുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ല എന്നതായിരുന്നു ചൈന ഉയര്‍ത്തിയ തെിര്‍വാദം. 

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനും ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വത്തിനായി അപേക്ഷിച്ചു. ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ അംഗത്വം നല്‍കിയാല്‍ പാകിസ്ഥാനെയും പരിഗണിക്കണമെന്നും ചൈന ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത