രാജ്യാന്തരം

ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ല ; പുതിയ വാദവുമായി പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പുല്‍വാമ ഭീകരാക്രമണത്തില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഖുറേഷി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ മോചിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്. 

ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെയാണെന്ന് വിശ്വസിക്കുന്നില്ല. ജെയ്‌ഷെ നേതൃത്വവുമായി സംസാരിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി വ്യക്തമാക്കി. 

ബഹവല്‍പൂരിലെ ജെയ്‌ഷെ ക്യാമ്പ് പഞ്ചാബ് പ്രിശ്യസര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തതാണെന്നും ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഖുറേഷി അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ