രാജ്യാന്തരം

ദന്തഡോക്ടറുടെ മൃതദേഹം സ്യൂട്ട്കേസിൽ കാറിനുള്ളിൽ ; മുൻ കാമുകൻ റോഡപകടത്തിൽ മരിച്ച നിലയിൽ ; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് കാറിനുള്ളില്‍നിന്ന് കണ്ടെത്തിയത്. സ്യൂട്‌കെയ്‌സിനുള്ളിലാക്കി കാറിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  സിഡ്‌നിയുടെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് വ്യക്തമാക്കി.

 കഴിഞ്ഞ ഞായറാഴ്ച മുതല്‍ പ്രീതി റെഡ്ഡിയെ കാണാനില്ലായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഇവിടെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ചൊവ്വാഴ്ച ഇവരുടെ കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്‌കെയ്‌സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു പ്രീതിയുടെ മൃതദേഹം.

അതിനിടെ, പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍