രാജ്യാന്തരം

മൂന്ന് വര്‍ഷം സിംഹത്തെ പാലുകൊടുത്തുവളര്‍ത്തി; മുപ്പത്തിമൂന്നുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

സിംഹത്തെ പാലൂട്ടി വളര്‍ത്തിയ മുപ്പത്തിമൂന്ന്കാരന് അവസാനം ദാരുണാന്ത്യം. കിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. മിഷാല്‍ പ്രസേക് എന്ന യുവാവാണ് സിംഹക്കൂട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സിംഹത്തെ വെടിവെച്ച് കൊന്നശേഷമാണ് മിഷാലിന്റെ മൃതദേഹം കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്. 

പ്രസേകിന്റെ പിതാവാണ് മൃതദേഹം കണ്ടത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു കൂട്. ഒന്‍പതുവയസുള്ള ആണ്‍ സിംഹത്തെയും ബ്രീഡിംഗിനായി മറ്റൊരു പെണ്‍ സിംഹത്തെയുമാണ് യുവാവ് വീടിന് പുറകിലെ കൂട്ടില്‍ വളര്‍ത്തിയത്. 

2016ലാണ് പ്രസേക് ആണ്‍ സിംഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. പെണ്‍സിംഹത്തെ കഴിഞ്ഞവര്‍ഷവും. വീടിന് പുറകുഭാഗത്ത് പ്രത്യേകം കൂടുണ്ടാക്കി അവിടെ വളര്‍ത്തുകയായിരുന്നു. കൂട് നിര്‍മ്മാണത്തിന് അതോറിറ്റി അനുമതി നിഷേധിച്ചിരുന്നു. അനധികൃതമായി ബ്രീഡിംഗ് നടത്തിയതിന് പിഴയും ഈടാക്കിയിരുന്നു. തന്റെ പുരയിടത്തില്‍ ആരെയും കയറാന്‍ അനുവദിക്കില്ലെന്ന് മിഷാല്‍ നിലപാടെടുത്തതോടെ അധികൃതരുമായി വഴക്കിടല്‍ പതിവായിരുന്നു. 

മൃഗങ്ങളെ പാര്‍പ്പിക്കാന്‍ ബദല്‍ സംവിധാനങ്ങളില്ലാത്തതും മൃഗങ്ങള്‍ക്കെതിരെ ക്രൂരതകാട്ടിയതിന് തെളിവില്ലാത്തതിനാലും സിംഹത്തെ ബലംപ്രയോഗിച്ച് പുറത്തിറക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ വേനല്‍ക്കാലത്ത് പെണ്‍ സിംഹവുമായി കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രികന് പരിക്കേറ്റതോടെ മിഷാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതിയ സംഭവത്തോടെ നീണ്ടകാലത്തെ തലവേദന അവസാനിച്ചുവെന്ന് ഡെച്ചോവ് മേയര്‍ തോമസ് കോകോറെക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ