രാജ്യാന്തരം

ജയ്ഷ്- ഇ- മുഹമ്മദോ? അങ്ങനൊരു സംഘടനയേ പാകിസ്ഥാനില്‍ ഇല്ല; ബലാകോട്ടില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് സൈനിക വക്താവ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്: പുല്‍വാമയില്‍ ആക്രമണം നടത്തിയെന്ന് ഇന്ത്യ പറയുന്ന ഭീകര സംഘടനയായ ജയ്ഷ്- ഇ- മുഹമ്മദിന്റെ സാന്നിധ്യം പാകിസ്ഥാനില്‍ ഇല്ലെന്ന് സൈനിക വക്താവ്മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ . ജയ്ഷ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സൈനിക വക്താവിന്റെ നിഷേധക്കുറിപ്പ് പുറത്ത് വന്നത്.

ഇന്ത്യ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് യുദ്ധത്തിന്റെ വക്ക് വരെ എത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും അത് സ്വാഭാവികമാണെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. 

ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരു അത്യാഹിതവും സംഭവിച്ചിട്ടില്ല. ഇന്ത്യയുടെ വാദങ്ങള്‍ കളവാണെന്നും പുല്‍വാമയിലെ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്നും ഗഫൂര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത