രാജ്യാന്തരം

മുഷാറഫിനെതിരായ രാജ്യദ്രോഹക്കേസില്‍ വിചാരണ വൈകുന്നത് എന്തുകൊണ്ട്? സര്‍ക്കാരിനെതിരെ പാക് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

സ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫിനെതിരായ കേസില്‍ നടപടികള്‍ വൈകുന്നതെന്ത് കൊണ്ടെന്ന് സുപ്രിം കോടതി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വരുത്തുന്ന കാലതാമസം എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും പാക് കോടതി ആവശ്യപ്പെട്ടു. 

രാജ്യദ്രോഹക്കുറ്റമാണ് ജനറല്‍ മുഷാറഫിനെതിരെ ചുമത്തിയിരിക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ മറന്നു പോയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. 2016 മാര്‍ച്ച് മുതല്‍ ഈ കേസ് നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ആരോഗ്യകരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഷാറഫ് അന്ന് ദുബൈയിലേക്ക് പോയിരുന്നു.

അടിയന്തരമായി മുഷാറഫിന്റെ മൊഴിയെടുക്കല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി