രാജ്യാന്തരം

മൃഗശാലയിലെ കൂടിന് മുകളില്‍ കയറി സെല്‍ഫി; യുവതിയെ ജാഗ്വര്‍ പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ ജാഗ്വര്‍ ആക്രമിച്ചു. സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുഎസിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവമുണ്ടായത്. 30 കാരിയായ യുവതി മൃഗത്തിന് അടുത്തുനിന്നുള്ള സെല്‍ഫി കിട്ടുന്നതിനായാണ് കൂടിന് മേലേക്ക് കയറിയത്. സെല്‍ഫി എടുക്കാന്‍ യുവതി ശ്രമിക്കുന്നതിനിടെ ജാഗ്വര്‍ അടുത്തുവന്ന് യുവതിയുടെ കൈകള്‍ നഖം കൊണ്ട് പിടിക്കുകയായിരുന്നു എന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. 

ജാഗ്വറിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ജീവന് ഭീഷണിയാകുന്നതായിരുന്നില്ല പരുക്കുകള്‍. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അക്രമം നടക്കുന്ന സമയത്ത് ജാഗ്വര്‍ കൂടിന് പുറത്തായിരുന്നില്ല എന്ന് എടുത്തു പറയാനും അധികൃതര്‍ മറന്നില്ല. കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി മനസിലാക്കണമെന്നും അധികൃതര്‍ പറഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ട ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ ജാഗ്വര്‍ ആക്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍