രാജ്യാന്തരം

യൂത്രെ വെടിവയ്പ്പ് ഭീകരാക്രമണം?  മരണം മൂന്നായി , അക്രമിക്കായി തെരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

യൂത്രെ: ഡച്ച് നഗരമായ യൂത്രെയിലെ ട്രാമിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ്. വെടിവയ്പ്പില്‍ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. സിസി ടിവികളില്‍ നിന്നും ലഭിച്ച അക്രമിയുടെ ചിത്രം പൊലീസ് നേരത്തേ പുറത്ത് വിട്ടിരുന്നു. അക്രമി തുര്‍ക്കി സ്വദേശിയായ ഗോക്മാന്‍ ടാനിസാണ് ഇതെന്നാണ്‌ പൊലീസിന്റെ സ്ഥിരീകരണം.ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. 24 ഒക്ടോബര്‍പ്ലെയ്ന്‍ സ്റ്റേഷനില്‍ ട്രാം നിര്‍ത്തിയപ്പോഴാണ് അക്രമി യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണ്. നെതര്‍ലന്റിലെ പ്രാദേശിക സമയം രാവിലെ 10.45 നായിരുന്നു ആക്രമണം ഉണ്ടായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി