രാജ്യാന്തരം

'റൗണ്ടപ്പ്' ക്യാന്‍സറുണ്ടാക്കുന്നു; മൊണ്‍സാന്റോയ്‌ക്കെതിരെ കോടതി, നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

സമകാലിക മലയാളം ഡെസ്ക്

സന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ കീടനാശിനി കമ്പനിയായ മൊണ്‍സാന്റോയുടെ കളനാശിനി ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നതായി യുഎസ് കോടതി. ' റൗണ്ടപ്പ്' എന്ന പേരില്‍ കമ്പനി വിപണിയില്‍ എത്തിക്കുന്ന കീളനാശിനിയാണ് രോഗത്തിന് കാരണമായതായി കണ്ടെത്തിയത്. 

കലിഫോര്‍ണിയ സ്വദേശിയായ എഡ്വിന്‍ ഹര്‍ദേമാന്‍ 1980 മുതല്‍2012 ലരെ കളനാശിനി ഉപയോഗിച്ചിരുന്നു. ഇയാള്‍ക്ക് രക്താര്‍ബുദം കണ്ടെത്തിയതോടെയാണ് വിശദമായ പരിശോധനകള്‍ക്കായി ഇയാള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ അയച്ചത്. ഇതില്‍ നിന്നും 'റൗണ്ടപ്പിന്റെ ' സ്ഥിരമായ ഉപയോഗം രോഗത്തിന് കാരണമായതായി തെളിയുകയായിരുന്നു. എഡ്വിന്‍ ഹര്‍ദേമന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച രാസപരിശോധാ ഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പലതവണ റിപ്പോര്‍ട്ട് വന്നിട്ടും മതിയായ സുരാക്ഷാ നടപടികള്‍ കമ്പനി സ്വീകരിച്ചില്ലെന്നും നിരുത്തരവാദപരമായ സമീപനമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.

ലോകവ്യാപകമായി കളനാശിനികളില്‍ ഉപയോഗിക്കപ്പെടുന്ന ഗ്ലൈസോഫേറ്റാണോ ക്യാന്‍സറിന് കാരണമാകുന്നെതന്ന് കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിധി നിരാശാജനകമാണെന്നും കളനാശിനിയിലെ ഘടകങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതല്ലെന്നുമാണ് മൊണ്‍സാന്റോയുടെ ഉടമകളായ ബയേറിന്റെ വാദം

കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ഗ്രൗണ്ട് പരിപാലകനായ ഡ്വെയ്ന്‍ ലീ ജോണ്‍സണിനും  എഡ്വിന്റെ അതേ അസുഖം ബാധിച്ചിരുന്നു. 28.9 കോടി ഡോളര്‍ ഇയാള്‍ക്ക് മൊണ്‍സാന്റോ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. 

പൂന്തോട്ടത്തിലും മുറ്റത്തുമുള്ള ചെറു കീടങ്ങളെയും പുല്ലും നശിപ്പിക്കുന്നതിനാണ് എഡ്വിന്‍ ' റൗണ്ടപ്പ് ' ഉപയോഗിച്ച് വന്നത്. സ്‌പ്രേ ചെയ്യുന്നതിനിടയില്‍ ശരീരത്തില്‍ വീഴുമ്പോഴെല്ലാം ചൊറിച്ചിലും, വേദനയുള്ള തടിപ്പും ഇയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. റൗണ്ടപ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത പല പഠന ഫലങ്ങളും മൊണ്‍സാന്റോ തള്ളിയിരുന്നതായും കോടതി കണ്ടെത്തി.

കഴിഞ്ഞ 40 വര്‍ഷമായി മൊണ്‍സാന്റോ ' റൗണ്ടപ്പ്' വിപണിയില്‍ എത്തിക്കുന്നുണ്ട്. കോടതി വിധി കണക്കിലെടുത്ത് മൊണ്‍സാന്റോയുടെ 'റൗണ്ടപ്പി'ന് നിരോധനം ഏര്‍പ്പെടുത്തണമെന്നആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര