രാജ്യാന്തരം

മണ്ണില്‍ പുതഞ്ഞും വെള്ളത്തില്‍ മുങ്ങിയും മരത്തില്‍ തൂങ്ങിയും ശവശരീരങ്ങള്‍; ലോകത്തെ ആദ്യ 'ബോഡി ഫാം' ബ്രിട്ടണിൽ തുറക്കും

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ലോകത്തെ ആദ്യ' ബോഡി ഫാം' ബ്രിട്ടണിൽ ഉടൻ ആരംഭിക്കും. ദുരൂഹമായ കൊലപാതകക്കേസുകൾ തെളിയിക്കുന്നതിൽ സുപ്രധാന ചുവട് വയ്പ്പാവും ബോഡി ഫാമിൽ നിന്നുള്ള പഠന റിപ്പോർട്ടുകൾ നൽകുകയെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തുന്നത്. ഫോറൻസിക് രം​ഗത്ത് നിർണായക മാറ്റങ്ങൾ ബോഡിഫാമിന്റെ വരവോടെ ഉണ്ടാകുമെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരും കുറ്റാന്വേഷണ വിദ​ഗ്ധരും പറയുന്നത്.
 
മനുഷ്യന്റെ ഇടപടെൽ ഇല്ലാതെ മണ്ണിലും വെള്ളത്തിലും മരത്തിലും കിടക്കുന്ന ശവശരീരങ്ങൾക്ക് എന്ത് സംഭവിക്കുന്നുവെന്നാവും ബോഡി ഫാം പ്രധാനമായും പഠന വിധേയമാക്കുക. കൃത്രിമ സാഹചര്യങ്ങളില്‍ ശവശരീരങ്ങള്‍ എങ്ങനെയാണ് നശിക്കുന്നതെന്ന് അറിയുന്നതിനായി മഞ്ഞിലും മണ്ണിലും, മരത്തിലും വെള്ളത്തിലും മൃതദേഹങ്ങള്‍ നിക്ഷേപിക്കും. മരണശേഷം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി വിട്ടുനല്‍കുന്ന ശരീരങ്ങളാണ് പഠനവിധേയമാക്കുന്നത്. ഇതോടെ വിവിധ സാഹചര്യങ്ങളില്‍ എങ്ങനെയാണ് കൊലപാതകം നടന്നതെന്നും അതിനായി പ്രതികൾ എന്തെല്ലാം മാർ​ഗങ്ങൾ സ്വീകരിച്ചുവെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ എളുപ്പത്തിൽ ചുരുളഴിയും.

മരണശേഷം ശവശരീരം വൈദ്യശാസ്ത്ര പഠനങ്ങൾക്കായി വിട്ടുനൽകുന്നതിന് ബ്രിട്ടണിൽ സൗകര്യങ്ങളുണ്ട്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ തന്നെ സ്ഥലമാണ് ബോഡിഫാമിനായി വിട്ടുനൽകുന്നത്. ഈ വർഷം അവസാനത്തോടെ ബോഡിഫാമിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകും. യുഎസിലും മറ്റും ശവകുടീരങ്ങളിൽ ഫോറൻസിക് വിദ​ഗ്ധർക്ക് പഠനം നടത്താൻ അനുമതി നേരത്തേ മുതൽ നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി