രാജ്യാന്തരം

ദുബൈയിലെ മലയാളം ചാനല്‍ പ്രതിസന്ധിയിലായി; ജീവനക്കാരെ കയ്യൊഴിഞ്ഞ് ഉടമ മുങ്ങി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പ്രതിസന്ധിയിലായ മലയാളം ചാനല്‍ തൊഴിലാളികളെ കയ്യൊഴിഞ്ഞ് ദുബൈയില്‍ ചാനല്‍ ഉടമ നാടുവിട്ടു. ദുബൈയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന ചാനല്‍ ഡിയിലെ ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസങ്ങളായി തങ്ങള്‍ ചാനലില്‍ ശമ്പളമില്ലാതെ ജോലി ചെയ്തുവരികയാണെന്നും പെട്ടെന്നൊരു ദിവസം ചാനല്‍ പൂട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജീവനക്കാര്‍ പറയുന്നു. 

ചാനലിന്റെ ഓഫീസ് അടച്ചുപൂട്ടി. എന്നാലും ചാനല്‍ ഇപ്പോഴും സംപ്രേഷണം
തുടരുന്നുണ്ട്. പഴയ പരിപാടികളാണ് ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ രണ്ടിനാണ് ജുമേറയിലുള്ള ചാനല്‍ ഓഫീസ് പൂട്ടിയത്. എത്തിസലാത്തുമായുള്ള കരാര്‍ ഈ മാസത്തോടെ അവസാനിക്കുന്നതിനാലാണ് ചാനല്‍ സംപ്രേഷണം
അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. ഫിംഗര്‍പ്രിന്റ് ഡോര്‍ അക്‌സസ് സംവിധാനം മാര്‍ച്ചോടെ പ്രവര്‍ത്തനരഹിതമായിരുന്നു. ടെലിഫോണ്‍ കണക്ഷന്‍ ഈ മാസം ആദ്യത്തോടെ പ്രവര്‍ത്തിക്കാതായി.

രണ്ടുവര്‍ഷം മുമ്പാണ് ചാനല്‍ ഡി പ്രവര്‍ത്തിച്ചുതുടങ്ങിയത്. ദിവസേന രണ്ടു ലൈവ് ഷോയുമായി തുടങ്ങിയ ചാനലിന് മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്വീകാര്യത ഉണ്ടായിരുന്നു. ചാനലിന് കൊച്ചിയിലും ഓഫീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇതും കുറച്ചുനാള്‍ മുമ്പ് പൂട്ടിയതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ