രാജ്യാന്തരം

'ഉത്തരവാദിത്വ'മില്ലാതെ ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് ; അക്ഷരത്തെറ്റോടെ അച്ചടിച്ചത് ലക്ഷക്കണക്കിന് കറന്‍സി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 50 ഡോളറിന്റെ പുതിയ നോട്ടില്‍ അക്ഷരപ്പിശക്. 'ട്രിപ്പിള്‍ എം' എന്ന റേഡിയോ സ്‌റ്റേഷനാണ് തങ്ങളുടെ  ശ്രോതാവ് കണ്ടെത്തിയ 'ഗുരുതര പിഴവ് ' ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കറന്‍സിയില്‍ എഡിത്ത് കവാന്റെ തോള്‍ഭാഗത്തിന് മുകളിലായുള്ള എഴുത്തിലാണ് 'it is a great responsibilty') എന്ന് തെറ്റായി എഴുതിയിരിക്കുന്നത്. 'responsibiltiy' എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ നോട്ടുകള്‍ പ്രചാരത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നും പിഴവ് പറ്റിയിട്ടുണ്ടെന്നും ആര്‍ബിഎ അംഗീകരിച്ചു. അടുത്ത സീരിസ് അച്ചടിക്കുമ്പോള്‍ ഈ പിഴവ് തിരുത്തുമെന്നും ബാങ്ക് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി