രാജ്യാന്തരം

ജപ്പാനെ വിറപ്പിച്ച് ഭൂചലനം; തീവ്രത 5.5, ആളപായം ഇല്ല

സമകാലിക മലയാളം ഡെസ്ക്

അമാമി ഒഷിമ : പപ്പുവ ന്യൂഗിനിയ്ക്ക് പിന്നാലെ ജപ്പാനിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചയോടെ ജപ്പാന്റെ വടക്ക് കിഴക്കന്‍ ദ്വീപായ അമാമി ഒഷിമയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂമിക്ക് 30 കിലോമീറ്റര്‍ അടിയിലാണ് പ്രഭവകേന്ദ്രമെന്നത് കൊണ്ട് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ന്യൂഗിനിയിലേതിന് പിന്നാലെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതോടെ ജപ്പാനിലും ഭൂചലനം ഉണ്ടായത് ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ നിലവില്‍ അപകട സാധ്യതകള്‍ ഒന്നുമില്ലെന്നാണ് ജാപ്പനീസ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭൂകമ്പ മേഖലയായ 'റിങ് ഓഫ് ഫയറി'ല്‍ വരുന്നതിനാല്‍ ജപ്പാനില്‍ ചെറുചലനങ്ങള്‍ സാധാരണമാണ്. 2011 ല്‍ ജപ്പാനിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം