രാജ്യാന്തരം

ആയിരങ്ങളുടെ വിശപ്പകറ്റി ഇന്ത്യന്‍ സന്നദ്ധ സംഘടന;  ഇഫ്താര്‍ വിരുന്ന് ഗിന്നസ് റെക്കോര്‍ഡിലേക്ക്

സമകാലിക മലയാളം ഡെസ്ക്


 
ദുബൈ: വിശുദ്ധ റംസാന്‍ മാസത്തില്‍ ആയിരങ്ങളുടെ വിശപ്പകറ്റി ഇന്ത്യന്‍ സന്നദ്ധ സംഘടന നടത്തിയ ഇഫ്താര്‍ വിരുന്ന് ഗിന്നസ് വേള്‍ഡ്  റെക്കോര്‍ഡിലേക്ക്. ഇന്ത്യക്കാരനായ ജോഗീന്ദര്‍ സിങ് സലാരിയ നേതൃത്വം നല്‍കുന്ന 'പിസിറ്റി ഹ്യുമാനിറ്റി'യാണ് ദുബൈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപം വെജിറ്റേറിയന്‍ വിഭവങ്ങളുമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ഇഫ്താര്‍ ഒരുക്കിയത്. 

ഏഴുതരം വിഭവങ്ങളാണ് സലാരിയയും സംഘവും ഇഫ്താര്‍ വിരുന്നില്‍ ഒരുക്കിയിരുന്നത്. ആളുകളുടെ ചുണ്ടില്‍ ചിരി വിടര്‍ത്തുന്നതിനൊപ്പം മാംസം വര്‍ജ്ജിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സലാരിയ പറയുന്നു. സസ്യാഹാരത്തിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആളുകളെ സംഘടന പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഫ്താറിനൊപ്പം ഇന്ത്യയില്‍ നിന്നെത്തിയ ഗായകരുടെ ഗാനമേളയും മെഡിക്കല്‍ ക്യാമ്പും ഇവര്‍ സംഘടിപ്പിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത