ബുഡാപെസ്റ്റ്: നദിയിൽ ബോട്ട് മുങ്ങി ദക്ഷിണ കൊറിയയിൽനിന്നുള്ള ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു സംഭവം. അപകടത്തിൽ 21 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണകൊറിയയിൽനിന്നുള്ള 30 വിനോദ സഞ്ചാരികളും മൂന്ന് ടൂർ ഗൈഡുകളും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതുവരെ ഏഴു പേരെ രക്ഷിക്കാനായി. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എന്നാൽ ശക്തമായ മഴ തെരച്ചിലിന് തടസമാകുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ