രാജ്യാന്തരം

പാമ്പ് വിരലില്‍ കടിച്ചു, അഞ്ചടി നടന്നാല്‍ മരണം സംഭവിക്കുമെന്ന് ഭയം; വിരല്‍ മുറിച്ചെറിഞ്ഞ് ഓടി ആശുപത്രിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: കൈ വിരലില്‍ പാമ്പ് കടിച്ചപ്പോള്‍ വിരല്‍ മുറിച്ചുകളഞ്ഞ് അറുപതുകാരന്‍. ചൈനയിലാണ് ഈ വിചിത്ര സംഭവം. എന്നാല്‍ വിരല്‍ മുറിച്ച നടപടി അനാവശ്യമാണെന്നാണ് ഡോക്ടറുടെ പക്ഷം.

ചൈനയിലെ കര്‍ഷകനാണ് പാമ്പ് കടിയേറ്റപ്പോള്‍ വിരല്‍ മുറിച്ചുകളഞ്ഞത്. ഇതിന് പിന്നില്‍ അന്ധവിശ്വാസമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

മരം മുറിക്കുന്നതിന് ഇടയിലാണ് ഇയാളുടെ കയ്യില്‍ പാമ്പ് കടിച്ചത്. ഇതുകണ്ട് ഭയന്ന കര്‍ഷകന്‍ ഉടന്‍ തന്നെ വെട്ടുകത്തിയെടുത്തു കടിയേറ്റ വിരല്‍ മുറിച്ചെറിഞ്ഞു. പിന്നീട് മുറിവില്‍ തുണി ചുറ്റി ഇയാള്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ് മരണപ്പെടും എന്നാണ് കര്‍ഷകന്റെ നാട്ടിലെ വിശ്വാസം. എന്നാല്‍ ഇയാളുടെ ശരീരത്തില്‍ വിഷം കയറിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

നാട്ടിലെ വിശ്വാസം അനുസരിച്ച് പാമ്പ് കടിയേറ്റ സ്ഥലം മുറിച്ചുമാറ്റിയാല്‍ ജീവിക്കാനാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരാളെ കൊല്ലാനുള്ള വിഷം ഇത്തരം പാമ്പുകളിലെന്നാണ് ചികില്‍സിച്ച   ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു