രാജ്യാന്തരം

അസാധാരണമായ വേലിയേറ്റം, ആറടി ഉയരത്തില്‍ തിരമാല; ചരിത്രനഗരമായ വെനീസില്‍ വെളളം കയറി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെനീസ്: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ ശക്തമായ കടല്‍ക്ഷോഭം.  അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വേലിയേറ്റത്തിന് നഗരം സാക്ഷിയായി. നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെളളപ്പൊക്കം നേരിടുകയാണ്.
വിനോദസഞ്ചാരികള്‍ അടക്കം നിരവധിപ്പേര്‍ ദുരിതത്തിലായി.

ആറടി ഉയരത്തിലാണ് വെനീസ് നഗരത്തില്‍ തിരമാല ആഞ്ഞടിച്ചത്. 1966ലാണ് ഇതിന് മുന്‍പ് നഗരത്തില്‍ ഇത്രയും വലിയ വേലിയേറ്റം ഉണ്ടായത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വെളളത്തിന്റെ അടിയിലായി. വെളളക്കെട്ടിലൂടെ ജനങ്ങള്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

സെന്റ് മാര്‍ക്‌സ് സ്‌ക്വയറില്‍ കടല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികള്‍ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ താത്ക്കാലിക അഭയം തേടി.അസാധാരണമാംവിധമുള്ള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയര്‍ ലൂഗി ബ്രുഗ്‌നാരോ ട്വീറ്റ് ചെയ്തു.ചരിത്ര പ്രാധാന്യമുള്ള കൊട്ടാരങ്ങളും ഹോട്ടലുകളുമടക്കം വെള്ളത്തില്‍ മുങ്ങി. ചില നാശനഷ്ടങ്ങള്‍ നികത്താനാവാത്തതാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍