രാജ്യാന്തരം

രണ്ടു വയസ്സുകാരിയുടെ മൃതശരീരം ആസിഡില്‍ അലിയിച്ചു ; അച്ഛനും അമ്മയ്ക്കും തടവുശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ടെക്‌സാസ് : രണ്ടു വയസ്സുള്ള മകളുടെ മൃതദേഹം ആസിഡില്‍ അലിയിച്ച് നശിപ്പിച്ച കേസില്‍ അച്ഛനും അമ്മയ്ക്കും തടവുശിക്ഷ. ടെക്‌സാസിലെ വെബ് കൗണ്ടിയിലാണ് സംഭവം. രണ്ടു വയസ്സുള്ള റെബേക്ക സവാലയുടെ മൃതദേഹം അതീവരഹസ്യമായി നശിപ്പിച്ച കേസിലാണ് പിതാവ് ജെറാഡോ സവാല ലോറേഡോയ്ക്കും മാതാവ് മോണിക്ക ഡൊമിങ്കസിനും കോടതി ശിക്ഷ വിധിച്ചത്.

പിതാവിന് 14 വര്‍ഷം തടവും മാതാവ് മോണിക്കയ്ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്കുമാണ് കോടതി വിധിച്ചത്. 19 ലിറ്റര്‍ ആസിഡില്‍ ഇട്ടാണ് ഇരുവരും കുട്ടിയുടെ മൃതദേഹം നശിപ്പിച്ചത്. ബാത്തടബ്ബില്‍ കുളിക്കുന്നതിനിടെ കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

മാതാപിതാക്കളായ മോണിക്കയും ജെറാഡോയും

തുടര്‍ന്ന് പൊലീസ് നടത്തിയ പരിസോധനയിലാണ് ബെഡ്‌റൂം ക്ലോസറ്റില്‍ നിന്ന് ആസിഡ് ബാരലും അതിനകത്ത് കുട്ടിയുടെ അഴുകിദ്രവിച്ച ശരീരവും കണ്ടെത്തിയത്. കുട്ടി മരിച്ചതറിഞ്ഞ് അമ്മ മോണിക്ക, മകളുടെ മൃതദേഹം നശിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വെബ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു.

ഇരുവരും കുറ്റസമ്മതം നടത്തിയത് പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്. അതേസമയം ഇവരുടെ പേരില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. മരണകാരണം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതിനാലാണ് വധശ്രമത്തിന് കേസെടുക്കാതിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. ദമ്പതികള്‍ക്ക് ഒന്നു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള നാലു കുട്ടികള്‍ കൂടിയുണ്ട്. കുട്ടികള്‍ ഇപ്പോള്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിന്റെ സംരക്ഷണയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്