രാജ്യാന്തരം

മുത്തയ്യ മുരളീധരന്‍ ഇനി ഗവര്‍ണര്‍; നിയമിക്കുന്നത് തമിഴ് ഭൂരിപക്ഷ മേഖലയില്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഇനി ഗവര്‍ണര്‍. ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യ ഗവര്‍ണറായി മുത്തയ്യയെ പ്രസിഡന്റ് ഗോതബായ രജപക്‌സേ നിയമിച്ചു.

മുരളീധരനോട് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ രജപക്‌സെ ആവശ്യപ്പെട്ടു എന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതബായ രജപക്‌സെയെ പിന്തുണച്ച് മുത്തയ്യ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.അമൃത യഹംപതിനെ കിഴക്കന്‍ പ്രവിശ്യയുടെയും തിസ്സ വിതരനയെ നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയുടെയും ഗവര്‍ണറായി നിയമിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

800 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ 'ദൂസര' മാസ്റ്റര്‍ 1996ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയ ലങ്കന്‍ ടീമിലെ അംഗമായിരുന്നു. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രദേശമാണ് വടക്കന്‍ പ്രവിശ്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി