രാജ്യാന്തരം

ബീച്ചിലെ നഗ്നശില്‍പങ്ങള്‍ അശ്ലീലമെന്ന് സഞ്ചാരികൾ, 'ഇവിടേയ്ക്ക് എങ്ങനെ കുട്ടികളുമായി പോകും'; വിവാദമായി കോസ്റ്റ ബ്ലാങ്ക ബീച്ച്  

സമകാലിക മലയാളം ഡെസ്ക്

അലികന്‍റേ(സ്പെയിന്‍): അശ്ലീലച്ചുവയുള്ള ശിൽപ്പങ്ങളുടെ പേരിൽ സ്പെയിനിലെ കോസ്റ്റ ബ്ലാങ്ക ബീച്ച് വിവാദത്തിൽ. ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള ഗ്രാഫിക് ശൈലിയിലുള്ള നഗ്നദൃശ്യങ്ങള്‍ സഞ്ചാരികളെ ഇവിടെനിന്ന് അകറ്റുകയാണ്. ഇവ അശ്ലീലതയുടെ അങ്ങേയറ്റമാണെന്നും കുട്ടികൾ സ്ഥിരമായി എത്താറുള്ള ഒരിടത്ത് ഇത് അനുചിതമാണെന്നുമാണ് വിമർശനം. 

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആണ്‍ പെണ്‍ ശില്‍പങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവർക്ക് ഇവ ഒരിക്കലും ആസ്വദിക്കാൻ കഴിയില്ലെന്നാണ് വിമർശകരുടെ വാദം. കലാരൂപമാണെങ്കിലും അത് കുട്ടികളുടെ മനസില്‍ ലൈംഗികതയേക്കുറിച്ച് ശരിയല്ലാത്ത ചിത്രങ്ങള്‍ പതിപ്പിക്കുമെന്ന് ബീച്ചിലേക്ക് പോകില്ലെന്ന് പറഞ്ഞുകൊണ്ട് ചിലർ പ്രതികരിക്കുന്നു. 

വിനോദ സഞ്ചാരികള്‍ക്ക് പുറമേ ബീച്ചില്‍ കച്ചവടം നടത്തുന്നവരും ശിൽപങ്ങൾക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ചിത്രം ലംഘിക്കുന്നുവെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. അതേസമയം ശിൽപങ്ങൾ കാണാൻ മാത്രമായി ബീച്ചിൽ എത്തുന്നവരുണ്ടെന്നും കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാണ് ശില്‍പങ്ങള്‍ സ്ഥാപിച്ചതെന്നുമാണ് വിനോദ സഞ്ചാര മേഖലയുമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ