രാജ്യാന്തരം

42 കാരിയായ അമ്മ മകളുടെ സുഹൃത്തുക്കളായ പതിനാലുകാരനെയും പതിനഞ്ചുകാരനെയും നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; അറസ്റ്റ്; പിന്നാലെ കുറ്റസമ്മതം

സമകാലിക മലയാളം ഡെസ്ക്


ന്യൂയോര്‍ക്ക്: മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ചതായി അമ്മയുടെ കുറ്റസമ്മതം.  പതിനാലുകാരനെയും പതിനഞ്ചുകാരനെയുമായാണ് നാല്‍പ്പത്തിരണ്ടുകാരി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോര്‍ണിയയില്‍ 2017മുതലാണ് കേസിനാസ്പദമായ സംഭവം. 

തുടക്കത്തില്‍ പതിനഞ്ചുവയസ്സുകാരനെയാണ് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചത്.  പിന്നീട് മകളുടെ മറ്റൊരു സുഹൃത്തായ പതിനാലുകാരനിലേക്ക് പീഡനം നീളുകയായിരുന്നു. ഈ കുട്ടികളെ പാര്‍ക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോയായി പീഡിപ്പിക്കുകയായിരുന്നു പതിവ്. പലപ്പോഴും ഈ കുട്ടികളെ രാത്രി വീട്ടിലെത്തിച്ച് പുലരുന്നതിന് മുന്‍പ് അവരുടെ വീടുകളില്‍ തിരിച്ചെത്തിക്കുയും ചെയ്യാറുണ്ട്. ഇതില്‍ ഒരു
ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ കൈവശം ഈ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കണ്ടപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.

തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഇവര്‍ പൊലീസ് മുമ്പാകെ കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ് നാല്‍പ്പത്തിരണ്ടുകാരിയായ കാലിഫോര്‍ണിയക്കാരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി