രാജ്യാന്തരം

24 വര്‍ഷം മുന്‍പ് നടന്ന നവജാതശിശുവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; കുട്ടിയെ കൊന്നത് പതിനാലു വയസ്സുകാരിയായ അമ്മ, ബലാത്സംഗ കുറ്റത്തിന് 55 കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 38കാരിക്ക് എതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 55കാരന്‍ അറസ്റ്റിലായി.

1995ല്‍  ക്വീന്‍സ്‌ലന്‍ഡിലെ കമ്പാല്‍ഡയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് 24 വര്‍ഷമായി നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയായ വിക്ടോറിയന്‍ സ്വദേശിനിക്ക് എതിരെയാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

നവജാതശിശുവിന്റെ അമ്മയ്ക്ക് പതിനാലു വയസ്സുമാത്രം പ്രായമുളളപ്പോഴാണ് കുട്ടി ജനിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ക്വീന്‍സ്‌ലന്‍ഡ് സ്വദേശിയായ 55കാരനെ പശ്ചിമ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.പെണ്‍കുട്ടി എങ്ങനെ ചെറുപ്രായത്തില്‍ ഗര്‍ഭിണിയായി എന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. 11 നും 16നും ഇടയില്‍ പ്രായമുളള സമയത്താണ് പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ