രാജ്യാന്തരം

ചൂടന്‍ ഫിഷ് കട്‌ലറ്റ് തൊണ്ടയില്‍ കുരുങ്ങി, ഇവന്റ് മാനേജര്‍ക്ക് ദാരുണാന്ത്യം; അസാധാരണം

സമകാലിക മലയാളം ഡെസ്ക്

വിവാഹാഘോഷങ്ങള്‍ക്കിടെ ഉണ്ടായ അസാധാരണ സംഭവത്തെതുടര്‍ന്ന് ഇവന്റ് മാനേജര്‍ക്ക് ദാരുണാന്ത്യം. ഭക്ഷണത്തിനായി ഒരുക്കിയിരുന്ന ഫിഷ് കട്‌ലറ്റ് രുചിച്ചുനോക്കുന്നതിനിടയില്‍ തൊണ്ട പൊള്ളിയതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 51കാരനായ ഡാരന്‍ ഹിക്കി എന്നയാളാണ് മരിച്ചത്.

ഇംഗ്ലണ്ടിലെ ലാങ്കഷൈയര്‍ ചോര്‍ലെയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലാണ് സംഭവം. ഷെഫുമാരില്‍ ഒരാള്‍ പാര്‍ട്ടിക്കായി ഒരുക്കിയ കട്‌ലറ്റ് രുചിച്ചുനോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊണ്ട പൊളളി ശ്വാസതടസം നേരിട്ട ഡാരനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തദിവസം ആശുപത്രിയില്‍ വച്ചാണ് ഡാരന്‍ മരിച്ചത്. 

വളരെ അപൂര്‍വ്വമായ മരണം എന്നാണ് ഡാരന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വാക്കുകള്‍. കട്‌ലറ്റ് കഴിച്ചതാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു